വൈക്കം: ബണ്ട് റോഡില്‍ നിന്നും കഴിഞ്ഞ 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കമ്മീഷന് വ്യവസ്ഥയില്‍ നിശ്ചിത സ്ഥലത്ത് പണമെത്തിച്ച് കൊടൂക്കുന്ന ഇടനിലക്കാരനെ മാത്രമാണ് പിടിച്ചത്.കുഴല്‍പ്പണ ഇടപാടുകളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ജി.ബിജുകുമാറിന്റെ അദ്ധ്യക്ഷനായ യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജി.ലിജിന്‍ലാല്‍,പി.ആര്.സുഭാഷ്,എസ്.എന്‍.വി.രൂപേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: