കോട്ടയം: തോട്ടം ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 5ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സര്‍ക്കാരും ഹാരിസണും ഭൂമി ഏറ്റെടുക്കല്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കെ.എ. ഷെറീഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റ് ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: