കൊച്ചി: വി.ഡി. സതീശന് എംഎല്‍എയുടെ ഹിന്ദുവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ 28 ന് സതീശന്റെ പറവൂര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു.
പറവൂരില്‍ വിസ്ഡം ഗ്ലോബല്‍ മിഷന് ്രപവര്‍ത്തകര്‍ വിതരണംചെയ്ത ലഘുലേഖകളില്‍ മതവിദ്വേഷം ഉണ്ടാക്കുന്നതായി ഒന്നുമില്ലെന്ന സതീശന്റെ പ്രസ്താവന പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഹിന്ദുമതവിശ്വാസത്തെ അവഹേളിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ താല്പര്യത്തിനു വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പറവൂര്‍ സംഭവത്തില്‍ സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നത് തീവ്രവാദികളുടെ കയ്യടി നേടാന്‍ വേണ്ടി മാത്രമാണ്. ബഹുദൈവ ആരാധനയെ വിമര്‍ശിച്ചും ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചും വീടുകള്‍ തോറും പ്രചാരണം നടത്തുന്നതിനെ മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കും.
പോലീസിന്റെ സമയോചിതമായ ഇടപെടലാണ് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10 ന് ആരംഭിക്കുന്ന മാര്‍ച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ.ബി. ബിജു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: