തിരുവനന്തപുരം: ശിവഗിരി മഠത്തില്‍ മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷവും ആഗോള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംഗമവും ഒക്ടോബര്‍ 1, 2, 3 തീയതികളില്‍ നടക്കും. കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാതല പ്രാര്‍ത്ഥനായോഗങ്ങള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, പഠനക്ലാസുകള്‍ എന്നിവ ലോകമെമ്പാടും നടന്നുവരികയാണ്. മഹാസമാധിയില്‍നിന്നു തെളിക്കുന്ന ശ്രീനാരായണ ദിവ്യജേ്യാതിയുമായി കേരളമെമ്പാടും പര്യടനം നടക്കും.
ശിവഗിരിമഠം കേന്ദ്രീകരിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. ലോക സമാധാനം ഗുരുദേവ ദര്‍ശനത്തിലൂടെ, ആഗോള പ്രശ്നങ്ങള്‍ പ്രതിരോധവും പ്രതിവിധിയും ഗുരുദേവ ദര്‍ശനത്തിലൂടെ, ഗുരുവിന്റെ ഏകലോകദര്‍ശനം, ശ്രീനാരായണ മഹാസര്‍വകലാശാല എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത പണ്ഡിതര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വടക്കേ ഇന്ത്യയിലെ ശ്രീനാരായണ സമൂഹങ്ങളുടെ സംഗമ ദിവസമായ ഒക്ടോബര്‍ 3ന് ഗുരുവിന്റെ ദൈവദശകം ഈ സമൂഹം പൊതുപ്രാര്ത്ഥനയായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനവും നടക്കും. കനകജൂബിലി ആഘോഷങ്ങളുടെ സമാപനം 2018 ജനുവരി 1ന് വിശ്വശാന്തിയജ്ഞത്തോടെ ശിവഗിരിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: