ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടും: കേന്ദ്രമന്ത്രി

Friday 25 August 2017 10:16 pm IST

ലഘു ഉദ്യോഗ് ഭാരതി കേരള ഘടകം നെടുമ്പാശ്ശേരി ഫ്‌ളോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച ഗ്രോത്ത് പൊട്ടന്‍ഷ്യല്‍ ഓഫ് എംഎസ്എംഇ ഇന്‍ കേരള സെമിനാറില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ സംസാരിക്കുന്നു.

നെടുമ്പാശ്ശേരി: ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ കൂട്ടുമെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍. ലഘു ഉദ്യോഗ് ഭാരതി സംഘടിപ്പിച്ച ഗ്രോത്ത് പൊട്ടന്‍ഷ്യല്‍ ഓഫ് എംഎസ്എംഇ ഇന്‍ കേരള സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു.

ജിഎസ്ടിയില്‍ ടൈലുകളുടെ നികുതി കൂടി. തുടര്‍ന്ന് ചൈനയും മറ്റു രാജ്യങ്ങളും കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ എത്തിച്ചത് തിരിച്ചടിയായി. വിവിധ രാജ്യങ്ങളുടെ ഇറക്കുമതി കേന്ദ്രം പഠിക്കുകയാണ്. ഇറക്കുമതി ഉത്പന്നങ്ങളുടെ തീരുവ കൂട്ടി പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജിഎസ്ടിയെ തുടര്‍ന്ന് രാജ്യം നേര്‍വഴിക്കായി. പുതുതായി 39.2 ലക്ഷം പേര്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നു പറഞ്ഞ മന്ത്രി ചെറുകിട സംരംഭകര്‍ക്ക് വരുന്ന ബജറ്റില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുമെന്നറിയിച്ചു. ലഘു ഉദ്യോഗ് ഭാരതി ദേശീയ പ്രസിഡന്റ് ഓംപ്രകാശ് മിത്തല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. സുധീര്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണന്‍, എ.ജി. ബാബു, എന്‍.കെ. വിനോദ്, അജയ് കുമാര്‍, എസ്.എസ്. മേനോന്‍, കെ.എ. വിജയന്‍ മേനോക്കി, വിജയ് ഡി ദിയോ, എന്‍. അജിത്ത്, ആര്‍. സുന്ദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.