കോഴിക്കോട്: തുറയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ അകാരണമായി ജോലി തടസ്സപ്പെടുത്തി മര്‍ദ്ദിച്ചതില്‍ കെജിഎംഒഎ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച് ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായ രോഗപ്രതിരേധ കുത്തിവെയ്പ്പുകള്‍ നല്കുന്ന സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. ഇമ്യൂണൈസേഷന് ഗൈഡ്ലൈനില് നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരം കുത്തിവെയ്പ്പുകള്‍ നല്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കലും, കയ്യേറ്റമായും കാണുന്നു. ഇതിനാല്‍ ജോലി സുരക്ഷ ഉറപ്പു വരുത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസ്സെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: