മൊണാക്കോ: പോര്‍ച്ചുഗലിന്റെയും സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെയും സൂപ്പര്‍താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോള്‍താരം. തുടര്‍ച്ചയായ രണ്ടാമത്തെയും കരിയറിലെ മൂന്നാമത്തെയും തവണയാണ് ക്രിസ്റ്റിയാനോ ഈ ബഹുമതിക്ക് അര്‍ഹനാവുന്നത്.
മികച്ച സ്ട്രൈക്കര്‍ക്കുള്ള അവാര്‍ഡും ക്രിസ്റ്റിയാനോക്കുതന്നെ. അര്‍ജന്റീനയുടെ ബാഴ്സ താരം ലയണല്‍ മെസ്സിയെയും ഇറ്റലിയുടെ യുവന്റസ് ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണിനെയും പിന്തള്ളിയാണ് ക്രിസ്റ്റിയാനോയെ വീണ്ടും യൂറോപ്പിലെ മികച്ച താരമായി തെരഞ്ഞെടുത്തത്. മൊണാക്കോയില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പിനിടെയാണ് മികച്ച താരത്തെ പ്രഖ്യാപിച്ചത്.
80 പരിശീലകരും 55 മാധ്യമപ്രവര്‍ത്തകരുമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ചാമ്പ്യന്‍സ് ലീഗിന്റെയോ യൂറോപ്പ ലീഗിന്റെയോ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ടീമുകളുടെ പരിശീലകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
കഴിഞ്ഞ സീസണില്‍ റയലിന് സ്പാനിഷ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്തതോടെയാണ്. ക്രിസ്റ്റിയാനോ വീണ്ടും ഈ ബഹുമതിക്ക് അര്‍ഹനായത്.
കഴിഞ്ഞ സീസണ് ലാ ലിഗയില്‍ 25 ഗോളുകളാണ് റൊണള്‍ഡോ അടിച്ചുകൂട്ടിയത്. കൂടാതെ, ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനായി 12 ഗോളുകളും കണ്ടെത്തി. ഇതില്‍ പത്ത് ഗോളുകളും ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെയുള്ള ആറ് മത്സരങ്ങളില്‍ നിന്ന്.
ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റിയാനോയുടെ ഈ മിന്നുന്ന പ്രകടനമാണ് റയലിനെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഇരുപാദങ്ങളിലുമായി ഹാട്രിക്ക് അടക്കം അഞ്ച് ഗോളുകള്‍, സെമിയില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ മറ്റൊരു ഹാട്രിക്ക്, ഫൈനലില്‍ യുവന്റസിനെതിരെ രണ്ട് ഗോളുകള്‍. തീര്‍ന്നില്ല ആറ് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു ക്രിസ്റ്റിയാനോ.
യുവേഫയുടെ മികച്ച മിഡ്ഫീല്‍ഡറായി റയല്‍ മാഡ്രിഡിന്റെ തന്നെ ലൂക്കാ മോഡ്രിച്ചും മികച്ച പ്രതിരോധനിരക്കാരനായി റയലിന്റെ തന്നെ സെര്‍ജിയോ റാമോസും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍ കീപ്പര്‍ യുവന്റസിന്റെ ബഫണ്. ഇറ്റലിയുടെ വിഖ്യാത താരമായിരുന്ന ഫ്രാന്‍സിസ്കൊ ടോട്ടിക്ക് 2017ലെ പ്രസിഡന്റ്സ് അവാര്‍ഡും നല്കി.
ഏകദേശം കാല്നൂറ്റാണ്ടുനീണ്ടുനിന്ന കരിയറില്‍ ഒരു ക്ലബ്ബിന് വേണ്ടി മാത്രമാണ് ടോട്ടി കളിച്ചത്. സീരി എയിലെ റോമക്ക് വേണ്ടി. കഴിഞ്ഞ മെയ് 28ന് റോമക്കായി അവസാന മത്സരവും കളിച്ച് ടോട്ടി ബൂട്ടഴിക്കുകയും ചെയ്തു. മികച്ച വനിതാ താരമായി ബാഴ്സലോണയുടെഡച്ച് താരം ലീക് മാര്ട്ടെന്സിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: