തലശ്ശേരി: എല്ലാവര്ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന പദയാത്ര വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന വിവിധ സബ് കമ്മറ്റികളുടെ സംയുക്തയോഗം ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, വൈസ് പ്രസിഡണ്ട് വിജയന് വട്ടിപ്രം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.എന്‍.മോഹനന്, ആര്.കെ.ഗിരിധരന്, മണ്ഡലം പ്രസിഡണ്ട് കെ.ലിജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.കെ.പ്രേമന് സ്വാഗതം പറഞ്ഞു.
സെപ്തംബര്‍ 9 ന് മമ്പറത്ത് നിന്നും ആരംഭിക്കുന്ന ജനരക്ഷായാത്ര വൈകുന്നേരം 5 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സമാപിക്കുക. പരിപാടി ചരിത്രവിജയമാക്കിമാറ്റാന് മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: