ന്യൂദല്‍ഹി: അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി വിക്കീലീക്സ്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിക്കിലീക്സ് പ്രസിദ്ധീകരിച്ചത്.
ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തുന്നതായി വിക്കിലീക്സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഐ.ഡി.എ.ഐ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. റിപ്പോര്‍ട്ടില്‍ വസ്തുതയൊന്നുമില്ലെന്നും ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ അധികൃതര്‍ വിക്കിലീക്സ് റിപ്പോര്‍ട്ടിനെ നിഷേധിച്ച് വ്യക്തമാക്കി.
ആധാര്‍ വിവരങ്ങള്‍ പൗരന്മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്ന ചര്‍ച്ച സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സി.ഐ.എ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുമായി വിക്കീലീക്സ് രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: