ആരോഗ്യമന്ത്രിക്കെതിരെ സിപിഐ

Saturday 26 August 2017 11:08 am IST

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ പ്രതിഷേധവുമായി സിപിഐ രംഗത്ത്. പാര്‍ട്ടി പ്രതിനിധികളെ അഭിമുഖത്തിന് ക്ഷണിച്ചില്ല. ഇതിനെതിരെയുള്ള പ്രതിഷേധം സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ തന്നിഷ്ടം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സിപിഐ കുറ്റപ്പെടുത്തി. ബാലാവകാശ കമ്മിഷനിലേക്ക് രണ്ടു പേരെയാണ്സിപിഐ നിര്‍ദേശിച്ചിരുന്നത്. പുതിയ ഒഴിവിലേക്ക് സിപിഐ അംഗത്തെ നിയമിക്കണമെന്നും കാനം കോടിയേരിയോട് ആവശ്യപ്പെട്ടു. ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ആരോഗ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. ഇതിനിടയിലാണ് സിപിഐയും രംഗത്ത് എത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.