വാട്ടര്‍ തീം പാര്‍ക്ക്: അന്‍‌വറിന്റെ ആവശ്യം ഹൈക്കോടതി തള്ളി

Saturday 26 August 2017 11:57 am IST

കൊച്ചി: പി.വി അന്‍‌വര്‍ എം‌എല്‍‌എയുടെ ആ‍വശ്യം ഹൈക്കോടതി തള്ളി. പാര്‍ക്കിന്റെ അനുമതി റദ്ദ് ചെയ്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു അന്‍‌വറിന്റെ ആവശ്യം. പാര്‍ക്ക് വീണ്ടും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കോടതി അനുമതി നല്‍കി. മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് അന്‍‌വര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ പാര്‍ക്കിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ മുരുകേശ് നരേന്ദ്രന്‍ വീണ്ടും പഞ്ചായത്തിന് കത്ത് നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് കൂടരഞ്ഞി പഞ്ചായത്തില്‍ മുരുകേശ് പരാതി നല്‍കിയത്. വാട്ടര്‍ തീം പാര്‍ക്കിനുള്ള രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു പഞ്ചായത്ത് വെള്ളിയാഴ്ച കത്തയച്ചിരുന്നു. പാര്‍ക്കിനെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച ഏഴംഗ ഉപസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് കത്തയച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.