ഗുർമീതിന് ജയിലിൽ വിഐപി പരിഗണനയില്ല

Saturday 26 August 2017 2:51 pm IST

ചണ്ഡീഗഡ്: മാനഭംഗക്കേസില്‍ തടവില്‍ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിന് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നില്ലെന്ന് ഹരിയാന ജയില്‍ മേധാവി കെ.പി. സിംഗ്. പോലീസ് ഗസ്റ്റ് ഹൗസിലാണ് ഗുര്‍മീത് ഉള്ളതെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സുനൈറ ജയിലിലാണ് ഗുര്‍മീത് ഇപ്പോള്‍ ഉള്ളത്. എല്ലാ തടവുപുള്ളികള്‍ക്കും നല്‍കുന്ന സൗകര്യമാണ് ഗുര്‍മീതിനും നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുര്‍മീതിനെതിരായ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. ഹരിയാനയിലെ സിര്‍സയിലെ ദേര സച്ചാ സൗധ ആസ്ഥാനത്ത് തങ്ങളെ നിരന്തരം മാനഭംഗപ്പെടുത്തിയെന്ന വനിതാ അനുയായികളുടെ പരാതിയിലാണ് റാം റഹിമിനെതിരേ കേസെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.