തിരുവനന്തപുരം: സ്വന്തം നാടിന്റെ വികസനത്തിന് ഗണ്യമായ സംഭാവന നല്കിയ വ്യക്തിയായിരുന്നു ജി.ഗോപിനാഥന് നായരെന്ന് മാധ്യമപ്രവര്ത്തകന് കെ.ജി. പരമേശ്വരന്‍നായര്‍. തുഞ്ചന്‍ സ്മാരക സമിതി സംഘടിപ്പിച്ച ജി. ഗോപിനാഥന്‍നായര്‍ സ്മൃതി വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതും കോടതിവാര്ത്താ റിപ്പോര്‍ട്ടിംഗ് വിലക്കിയതും മാധ്യപപ്രവര്ത്തകര്ക്ക് ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ വിലക്കുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാധ്യപ്രവര്‍ത്തകരായ ജോണ്‍ മുയക്കയം, കെ.പി.മോഹനന്, മലയിന്‍കീഴ് ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ ‘മാധ്യമ സ്വാതന്ത്ര്യം അതിരുകളും വിലക്കുകളും’ എന്ന വിഷയത്തില്‍ സംസാരിച്ചു. പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, സുന്ദരം ധനുവച്ചപുരം, സുനില്‍ പരമേശ്വരന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: