ആലപ്പുഴ: സാംസ്ക്കാരിക വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി അമ്പലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ‘മിഴാവ് 2017’ സാംസ്കാരിക ഉത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സെപ്തംബര്‍ ഏഴു മുതല്‍ ഒമ്പതു വരെ അമ്പലപ്പുഴ കെ.കെ. കുഞ്ചു പിള്ള സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
31ന് മെഗാ തിരുവാതിരയോടെയാണ് സാംസ്ക്കാരികോല്‍സവത്തിന് തുടക്കമാകുന്നത്. പൂക്കളം, പെയിന്റിങ് മല്‍സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. സസ്യ-പുഷ്പഫലപ്രദര്‍ശനം, കാര്‍ഷിക ഉപകരണ പ്രദര്‍ശനം, ചലച്ചിത്ര അക്കാദമിയുടെ മിനി തിയറ്റര്‍, വാണിജ്യ വ്യവസായ പ്രദര്‍ശനം, കരകൗശലപ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, കാര്‍ണിവല്‍ എന്നിവ സാംസ്ക്കാരികോല്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: