പൈലറ്റിന് നെഞ്ചു വേദന വിമാനം അടിയന്തരമായി ഇറക്കി

Saturday 26 August 2017 6:25 pm IST

ഹൈദരാബാദ്: പൈലറ്റിന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ഹൈദരാബാദില്‍ അടിയന്തരമായി നിലത്തിറക്കി. നെഞ്ചുവേദനയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പൈലറ്റിനെ അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറക്കിയത്. പൈലറ്റ് റൊമേനിയ സ്വദേശി ആന്ദ്രേ ദിനു(34)വിനാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. സഹപൈലറ്റ് ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ആംബുലന്‍സുകളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ദിനുവിന്റെ അവസ്ഥ ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പുലര്‍ച്ചെ മൂന്നു മണിയോടെ മറ്റൊരു വിമാനത്തില്‍ ബാലിക്ക് അയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.