വ്യാപാരസ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം

Saturday 26 August 2017 7:56 pm IST

അടിമാലി: ആനച്ചാല്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം. പകല്‍ ഒരുമണിയോടെയാണ് സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് കൗണ്ടറില്‍ നിന്നും പതിനായിരം രൂപയും പതിനായിരം രൂപയുടെ ചെക്കും മോഷ്ടിച്ചത്. വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആനച്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ലാഭം സോഫി എന്ന പലചരക്ക് വ്യാപാര സ്ഥാനത്തില്‍ നിന്നുമാണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മോഷ്ടാവ് വ്യാപാരിയുടെ കണ്ണുവെട്ടിച്ച് കടയ്ക്കുള്ളിലെ കൗണ്ടില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുടെ ചെക്കും, പതിനായിരം രൂപയും അപഹരിച്ച് കടന്നത്. മോഷണം വിവരും അറിഞ്ഞ ഉടനെ വ്യാപാരി വെള്ളത്തുവല്‍ പോലീസില്‍ വിവിരമിറിയിക്കുകയും ചെയ്തു. എസ്‌ഐ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.