മൂന്നുപേര്‍ക്ക് കൂടി മലമ്പനി

Saturday 26 August 2017 8:58 pm IST

കൊച്ചി: ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി മലമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം അഞ്ചുപേര്‍ക്കാണ് മലമ്പനി പിടിപെട്ടത്. ഏഴുപേര്‍ ഡെങ്കിപ്പനിക്കും ചികിത്സ തേടി. 675 പേര്‍ക്ക് ഇന്നലെ വൈറല്‍ പനി പിടിപെട്ടു. 75 പേര്‍ വയറിളക്കരോഗങ്ങള്‍ക്കം ചികിത്സ തേടി. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാത്തതാണ് മലമ്പനിയും ഡെങ്കിപ്പനിയും പടരാന്‍ കാരണം. കൊതുകിനെ തുരത്താനുള്ള നടപടികള്‍ തദ്ദേശസ്ഥാപനങ്ങളോ ആരോഗ്യവകുപ്പോ നടത്താത്തതാണ് പ്രശ്‌നത്തിന് കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.