ചെങ്ങന്നൂര്‍: നോട്ടിസ് നല്‍കാനെന്ന പേരില്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെത്തിയ ജീവനക്കാരി അമ്മയെ കൈയ്യേറ്റം ചെയ്തു. ഇതേ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം എസ്. രഞ്ജിത്തിന്റെ ഹൃദ്രോഗിയായ അമ്മ എ. ആര് രാധാമണി (66)രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് കുഴഞ്ഞുവീണു. ഉടന്‍ തന്നെ ഇവരെ തിരുവല്ല ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12നാണ് സംഭവം. രഞ്ജിത്തിന് ജനറല്‍ കമ്മിറ്റി നോട്ടിസ് നല്കാന് എന്ന പേരിലാണ് ഓഫീസ് അറ്റന്‍ഡന്റ് ധന്യ (30)ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: