ആലപ്പുഴ: അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി അമ്പതാം വാര്‍ഷിക നിറവില്‍. സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം 1967ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സ്മാരക സമിതി തീരുമാനിച്ചത്.
സ്മാരകത്തെ ഗവേഷണ കേന്ദ്രമായി ഉയര്‍ത്തുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു വരുന്നതായി പ്രസിഡന്റ് ഡോ. പള്ളിപ്പുറം മുരളി അറിയിച്ചു. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു ‘മിഴാവ് 2017’ എന്ന പേരില്‍ കലാ സാംസ്കാരികോത്സവം അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സപ്തംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ സംഘടിപ്പിക്കും. ഭാരത് ഭവന്, ഡിടിപിസി, സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: