ആലുവ: ലൗ ജിഹാദ് വിഷയത്തില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിലപാട് ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ. കൊളത്തൂര്‍ അദ്വൈതാശ്രമം രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ധര്‍മ്മ സംവാദം 2017’ ഹിന്ദു മഹാസംഗമം ആലുവ മണപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവ സമൂഹത്തിനെതിരെ ബോധപൂര്‍വമായ പ്രചാരണമാണ് നടക്കുന്നത്.
ഹിന്ദു സമൂഹത്തിനകത്ത് ജീര്‍ണത ആദ്യം പരിഹരിക്കണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അബ്രാഹ്മണ ശാന്തിമാരെ എതിര്‍ക്കുന്ന ബ്രാഹ്മണ സമൂഹത്തിന്റെ നടപടി ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നേരിടണം. ബുദ്ധമതത്തിലേക്ക് മാറാന്‍ തീരുമാനിച്ച ഈഴവരോട് മാറുന്നുവെങ്കില്‍ സനാതന ധര്‍മ്മത്തിലേക്ക് മാറാന്‍ ഉപദേശിച്ചതും ശ്രീനാരായണ ഗുരുദേവനാണ്. ശുദ്ധമായ ഹിന്ദുമത ധര്‍മ്മങ്ങളെക്കുറിച്ച് പഠിക്കാനും ഗുരു ഉപദേശിച്ചിരുന്നതായി സ്വാമി പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് ഡോ. എം.സി. ദിലീപ്കുമാര് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്, ചിന്മയ മിഷന് ഫൗണ്ടേഷന് ആചാര്യന് സ്വാമി ശാരദാനന്ദ സരസ്വതി, സ്വാമി സത്യാനന്ദതീര്‍ത്ഥ പാദര്‍, സ്വാമി പുരന്ദരാനന്ദ മഹാരാജ്, സ്വാമി ശിവാനന്ദപുരി, ടി.ആര്. രാമനാഥന്, എം.കെ. കുഞ്ഞോല്‍, എസ്.ജെ.ആര്. കുമാര്‍, എം.എ. വാസുദേവന്‍, പറവൂര്‍ ജ്യോതിസ്, എം.സി. ഇന്ദുചൂഡന്, ഡോ. ജഗദാംബിക, റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദ്, ഐ.എസ്. കുണ്ടൂര്‍, പി.കെ. ബാഹുലേയന്, ഡോ.കെ. ശിവപ്രസാദ്, പി.കെ. വിജയരാഘവന്, രാജു കുമ്പളാന്‍, ആര്.വി. ബാബു, പി.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
സംഗമത്തിന്റെ ഭാഗമായി നടന്ന വിദ്യാര്‍ത്ഥി സമ്മേളനവും സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ഇന്ദുചൂഡന് മോഡറേറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: