തിരുവനന്തപുരം: ചിങ്ങ മാസത്തിലെ അവിട്ടം നക്ഷത്രം അയ്യന്‍കാളിയുടെ ജന്മദിനമായി ആചരിക്കണമെന്ന് സാധുജന പരിപാലന സംഘം ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ രാജേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
ജന്മദിനം ആഗസ്റ്റ് 28ന് ആചരിക്കുന്നത് പട്ടികജാതിക്കാരുടെ ഐക്യത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണം. ഗസറ്റിലും സര്‍ക്കാര്‍ കലണ്ടറിലും അയ്യങ്കാളി ജയന്തി ചിങ്ങത്തിലെ അവിട്ടം നക്ഷത്രമാക്കി മാറ്റംവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: