ഹാംബര്‍ഗ്: ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക്് വിജയത്തുടക്കം. ഇന്ത്യന്‍ താരങ്ങള്‍ ആദ്യ റൗണ്ടില്‍ വിജയം നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റം കുറിച്ച അമിത് ഫങ്കല്‍ (49 കിഗ്രാം) ആദ്യ മത്സരത്തില്‍ ഇറ്റലിയുടെ ഫെഡറിക്കോ സെറയെ തോല്‍പ്പിച്ചു.
ഏഷ്യന്‍ വെങ്കലമെഡല്‍ ജേതാവായ അമിത് രണ്ടാം റൗണ്ടില്‍ ഏഴാം സീഡായ ഇക്വഡോറിന്റെ കാര്‍ലോസ് ക്യുപ്പോയെ നേരിടും. ആദ്യ റൗണ്ടില്‍ കാര്‍ലോസിന് ബൈ ലഭിച്ചു. 56 കിഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ഗൗരവ് സാം ഗുഡ്മാനെ പരാജയപ്പെടുത്തി. രണ്ടാം റൗണ്ടില്‍ ആറാം സീഡായ ജീന്‍ ജോര്ഡിയാണ്് ഗൗരവിന്റെ എതിരാളി. നിലവിലുളള ആഫ്രിക്കന്‍ ചാമ്പ്യനായ ജീന്‍ ജോര്‍ഡിക്ക് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: