ധാക്ക: ഓസ്ട്രേലിയ – ബംഗ്ലാദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഇവിടെ ആരംഭിക്കും. പതിനൊന്ന് വര്‍ഷത്തിനുശേഷമാണ് ഈ ടീമുകള്‍ ടെസ്റ്റില്‍ ഏറ്റുമുട്ടുന്നത്. ഒരു പരിശീലന മത്സരം പോലും കളിക്കാതെയാണ് സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്ട്രേലിയന്‍ ടീം മത്സരത്തിനിറങ്ങുന്നത്.
ബാറ്റ്സ്മാന് ഉസ്മാന് ഖവാജയേയും ഇടം കൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയതായി ക്യാപ്റ്റന്‍ സ്മിത്ത് പറഞ്ഞു. ഈ വര്‍ഷമാദ്യം നടന്ന ഇന്ത്യന്‍ പര്യടനത്തില്‍ ഉസ്മാനും ആഷ്ടണും ഉണ്ടായിരുന്നു.എന്നാല്‍ അവര്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല.
സ്പിന്നിനെ കളിക്കാന്‍ കഴിയുന്ന ബാറ്റ്സ്മാനെന്ന നിലയിലാണ് ഉസ്മാന് അവസരം നല്‍കിയതെന്ന് സ്മിത്ത് പറഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ മുഷ്ഫിക്കര്‍ റഹിമാണ് ബംഗ്ലാദേശിനെ നയിക്കുന്നത്. അമ്പതാം ടെസ്റ്റ് കളിക്കുന്ന തമീം ഇക്ബാലും ഷക്കീബുമാണ് ബംഗ്ലാദേശിന്റെ ശക്തി കേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: