ഫറോക്ക്: മണ്ണൂര്‍ പ്രബോധിനി വായനശാലക്ക് സമീപം ബസ്സുകള്‍ കൂട്ടിയിടിച്ച് 60ലേറെ പേര്‍ക്ക് പരിക്ക്. രാവിലെ 8.30നോടെയാണ് സംഭവം. പരപ്പനങ്ങാടി നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കുന്നത്ത് ബസ്സും കോഴിക്കോട് നിന്നും മണ്ണൂരിലേക്ക് പോകുകയായിരുന്ന ആഗ്നമോള് ബസ്സുമാണ് കൂട്ടിയിടിച്ചത് പരിക്കേറ്റവരെ കോഴിക്കോട് മെഡി: കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നത്.
മീഞ്ചന്ത ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പനോത്ത് അജിത് കുമാറിന്റെയും ലീഡിങ്ങ് ഫയര്മാന്മാരായ സി. ദിനേഷ് കുമാര്‍ ,ടി. കെ. ഹംസക്കോയ, കെ.പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം റിക്കവറി വാന്‍ ഉപയോഗിച്ച് ബസ്സുകള്‍ മാറ്റി റോഡിലെ ചില്ലുകളും മറ്റും വെള്ളം പമ്പ് ചെയ്ത് നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: