രണ്ടര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Saturday 26 August 2017 10:19 pm IST

ബാലുശ്ശേരി: എകരൂല്‍ വള്ള്യോത്ത് കാവിലും പാറയില്‍വെച്ച് രണ്ടരകിലോ കഞ്ചാവും ഓട്ടോറിക്ഷ സഹിതം ഒരാളെ ബാലുശ്ശേരി എക്‌സൈസ് പിടികൂടി. ബാലുശ്ശേരി, എകരൂല്‍, ഇയ്യാട് ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന ഇയ്യാട് കാവിലുംപാറ ഏച്ചിപ്പൊയില്‍ മജീദ്(42) ആണ് പിടിയിലായത്. ഓണം-പെരുന്നാള്‍ വിപണി ലക്ഷ്യമാക്കിയാണ് ഇത്രയും കഞ്ചാവ് സ്റ്റോക്ക് ചെയ്തതെന്ന് പ്രതി പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ രഹസ്യനീരീക്ഷണത്തിലായിരുന്നു. വിപണിയില്‍ ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇടുക്കി ജില്ലയിലെ നേരത്തെ ബാലുശേരി എക്‌സൈസിന്റെ പിടിയിലായ കഞ്ചാവ് മൊത്തവില്പനക്കാരനുമായി ഇയാള്‍ക്ക് രഹസ്യബന്ധമുള്ളതായി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ കഞ്ചാവുമായി പിടിയിലാകുന്നുണ്ടെന്നും രക്ഷകര്‍ത്താക്കളും പൊതുസമൂഹവും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.ആല്‍. ബൈജു അറിയിച്ചു. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ യു.പി. മനോജ്കുമാര്‍, എ.ജി. തമ്പി, എക്‌സൈസ് ഓഫീസര്‍മാരായ സി.പി. ഷാജു, കെ.കെ. ശിവകുമാര്‍, ഇ.എം. ഷാജി, അനീഷ് കുമാര്‍, എം.പി. മധുസൂദനന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.