ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് ഉളിക്കല്‍ ശാഖ ഉദ്ഘാടനം 28 ന്

Saturday 26 August 2017 10:22 pm IST

ഇരിട്ടി: ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് ഉളിക്കല്‍ ശാഖയുടെയും സഹകരണ മെഡിക്കല്‍ സ്‌റ്റോറിന്റെയും ഉദ്ഘാടനം 28 ന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ കെ.സി.ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സഹകരണ മെഡിക്കല്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം മുന്‍ എംഎല്‍എ പി.ജയരാജനും നിക്ഷേപ സ്വീകരണം കണ്ണൂര്‍ പ്ലാനിങ് അസി. രജിസ്ട്രാര്‍ എം.കെ.ദിനേശ് ബാബുവും വായ്പാ വിതരണം ടി.കൃഷ്ണനും ആദ്യ മരുന്ന്‌വില്‍പ്പന ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും റിക്‌സ് ഫണ്ട് വിതരണം ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്‌സാണ്ടറും നിര്‍വഹിക്കും. ചടങ്ങില്‍ ഉളിക്കലിലെ ജനകീയ ഡോക്ടര്‍ എം.പി.ചന്ദ്രാംഗദനെ മുന്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്‍ ആദരിക്കും. വിവിധ നേതാക്കള്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് കെ.പി.നാരായണന്‍, സെക്രട്ടറി പി.ടി.സുജാത, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.