ഇരിട്ടി : ജിസികെകെഎംസിസി ഉളിക്കല്‍ പഞ്ചായത്ത് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മൊബൈല്‍ ഐസിയു ആംബുലന്‍സ് സമര്‍പ്പവും 28 ന് വൈകുന്നേരം 4 മണിക്ക് ഉളിക്കലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് ശിഹാബ് തങ്ങള്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം എംഎല്‍എ കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ഖാദര്‍ മൗലവി മുഖ്യഭാഷണം നടത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ചെയര്മാന് എ.അഹമ്മദ് കുട്ടിഹാജി, ജനറല്‍ സിക്രട്ടറി ടി.എന്‍.എ.ഖാദര്‍, ടി.പി.ഷാഹു മുഹമ്മദ്ഹാജി, കബീര്‍ പള്ളിപ്പാത്തു, ടി.പി.മൊയ്തീന് ഹാജി, കെ.പി. ഷിഹാബ്, കെ.പി.ഷംസു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: