തളിപ്പറമ്പ്: ക്വാര്‍ട്ടേഴ്സിലെ കക്കൂസ് മാലിന്യം തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിട്ടത് മൂലം പരിസരവാസികളായ നൂറുകണക്കിനാള്‍ക്കാര്‍ രോഗഭീഷണിയില്‍. പുളിമ്പറമ്പ് ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ തവക്കല്‍ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന തുറന്ന സ്ഥലത്താണ് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടിരിക്കുന്നത്. ഇവിടെയുള്ള എട്ട് വീടുകളിലായി അമ്പതോളം ആള്‍ക്കാരാണ് താമസിക്കുന്നത്. ദുര്‍ഗന്ധവും മഴവെള്ളത്തില്‍ കലര്‍ന്ന് മാലിന്യം പരക്കുന്നതുമാണ് കടുത്ത ഭീഷണിയായി മാറിയിട്ടുള്ളത്. കക്കൂസ് മാലിന്യം നീക്കം ചെയ്യാന്‍ കെട്ടിട ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് ഒഴിഞ്ഞുപോകാമെന്ന ഭീഷണിസ്വരമാണ് ഉടമ മുഴക്കിയത്. എട്ട് വീടുകളിലായി നിരവധി പേര് താമസിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് ആവശ്യമായ കക്കൂസുകള്‍ നിര്‍മ്മിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. അടിയന്തിരമായി ഇതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: