ശ്രീകണ്ഠപുരം: ആഡംബര കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കളെ ശ്രീകണ്ഠാപുരം എക്സൈസ് സംഘം പിടികൂടി. കയരളം മൊട്ടയിലെ കേളോത്ത് മൂലയില്‍ പുതിയപുരയില്‍ തമീം(21), പെരുമാച്ചേരിയിലെ കണിയാരക്കല്‍ നടുവില്‍ വളപ്പില്‍ നബീല്‍(18)എന്നിവരെയാണ് മയ്യിലില്‍ വെച്ച് വാഹന പരിശോധനക്കിടെ പിടികൂടിയത്. ഇവരില്‍ നിന്നും 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കെ.എല്‍ 01 എജി 5566 ലാന്‍സര്‍ കാറിലെ വിവിധ അറകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തി ബാക്കി വന്നതാണ് പിടികൂടിയ കഞ്ചാവ്. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തി ആഡംബര ജീവിതം നയിക്കുന്നവരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: