ശ്രീകണ്ഠപുരം: 250 ഓളം പേരില്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. നടുവില്‍ അരങ്ങം സ്വദേശി ഓതയില്‍ പുതുപ്പറമ്പില്‍ ഷാന്‍ ജോസഫിന്റെ പരാതിയില്‍ തൃശൂര്‍ വെങ്കിടങ്ങ് സ്വദേശിയും എറണാകുളത്തെ ടൂര്‍ ആന്റ് ട്രാവല്‍സ് ഉടമയുമായ കപ്പശ്ശേരി ഹൗസില്‍ ഫെലിക്സ് പ്രിന്സിനെതിരായാണ് കേസെടുത്തത്. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന് നല്കിയ പരാതിയെത്തുടര്‍ന്ന് ഇദ്ദേഹം നല്കിയ നിര്‍ദ്ദേശമനുസരിച്ച് ശ്രീകണ്ഠപുരം പോലീസ് കേസെടുക്കുകയായിരുന്നു. ദുബൈ എമിറേറ്റ്സില്‍ ജോലി വാഗ്ദാനം ചെയ്ത് 30,000 മുതല്‍ 60,000 രൂപ വരെയാണ് പലരില്‍ നിന്നായി ഇയാള്‍ തട്ടിയെടുത്തത്. ഒളിവില്‍ പോയ പ്രിന്‍സിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: