ബാബയുടെ മഹാസമാധി സ്ഥലം ഭക്തര്‍ക്കായി തുറന്നുകൊടുത്തു

Friday 15 July 2011 5:46 pm IST

പുട്ടപര്‍ത്തി: ദര്‍ശനത്തിനായി സായി ബാബയുടെ മഹാസമാധി ഭക്തര്‍ക്ക് തുറന്നു കൊടുത്തു. ബാബ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കിയിരുന്ന പ്രശാന്തി നിലയത്തിലെ സായി കുല്‍വന്തു ഹാളിലാണു മഹാസമാധി. ഗുരു പൂര്‍ണിമയോടനുബന്ധിച്ചാണ് സമാധിയില്‍ പ്രവേശനം അനുവദിച്ചത്. ദീര്‍ഘ ചതുരാകൃതിയില്‍ വെള്ള മാര്‍ബിള്‍ ഉപയോഗിച്ചാണ് സമാധി സ്ഥലം ക്രമീകരിച്ചിട്ടുള്ളത്. ഇവിടെ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ആന്ധ്ര മന്ത്രിമാരായ ജെ. രഘുവീര റെഡ്ഡി, ജെ. ഗീത റെഡ്ഡി, വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍ എന്നിവര്‍ ദര്‍ശനം നടത്തി. ദര്‍ശനം പ്രമാണിച്ചു പുട്ടപര്‍ത്തിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ഏപ്രില്‍ 24നാണ് സായിബാബ സമാധിയായത്.