ചെന്നൈ: ഒൗദ്യോഗിക പക്ഷത്തിനെതിരായ നടപടി തുടരുന്നതിനിടെ ടി.ടി.വി.ദിനകരന് പക്ഷത്തേക്ക് ഒരു എംഎല്‍എകൂടി എത്തി. തിരുപ്പറകുണ്ട്റം എംഎല്‍എ എ.കെ.ബോസാണ് ദിനകരനു പിന്തുണ അറിയിച്ചത്. ഇതോടെ ദിനകരന് പക്ഷത്തെ അംഗസംഖ്യ 23 ആയി.
വിരുതാചലം എംഎല്‍എ വി.ടി.കലൈസെല്വന് ഇന്നലെ ദിനകര പക്ഷത്തേക്കു കൂറുമാറിയിരുന്നു. അതേസമയം, തമിഴ്നാട്ടില്‍ നിയമസഭ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. 113 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് എടപ്പാടി പളനിസാമിക്കുള്ളതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഡിഎംകെ മുതിര്‍ന്ന നേതാവ് ദുരൈമുരുകന്, കനിമൊഴി, കോണ്‍ഗ്രസ് നേതാവ് വിജയധരണി എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കളാണു ഗവര്‍ണറെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: