ലണ്ടന്‍: രണ്ട് വര്‍ഷത്തിന് ശേഷം തെരേസാ മേ ബ്രിട്ടീഷ് പ്രധാനമന്ത്രി പദം രാജി വയ്ക്കുമെന്ന സൂചനകള്‍ ബലപ്പെട്ടു. ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. രാജിവയ്ക്കുന്നതിനായി 2019 ആഗസ്റ്റ് 30 എന്ന തീയതിയും തെരഞ്ഞെടുത്തതായിട്ടാണ് അറിവ്.
നേതൃത്വ വെല്ലുവിളി ഒഴിവാക്കുന്നതിന് എംപിമാരുടെ പിന്തുണയ്ക്കായി തെരേസ ശ്രമിച്ചു വരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ തന്നെ സെരേസയുടെ രാജിക്കായി പാര്‍ട്ടിയില്‍ മുറവിളി ഉയര്‍ന്നിരുന്നു. തെരേസയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള കത്തില്‍ ഡസനോളം എംപിമാര്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് 48 വോട്ടിന്റെ കുറവുണ്ടായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ തെരേസയ്ക്ക് പാര്‍ട്ടിയെ നയിക്കാന്‍ കെല്പ്പുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു ടോറി എംപി പ്രതികരിച്ചിരിക്കുന്നത്. നിലവില്‍ പാര്‍ട്ടിയില്‍ നേതൃ മത്സരങ്ങളില്ലെന്ന് ബോധ്യപ്പെടുത്തുന്നതിനായി തെരേസ കുറച്ച് എംപിമാരെ തന്റെ ഒഫീഷ്യല്‍ ചെക്കേര്‍സ് കണ്ടട്രി സെന്ററിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നു.
നേരത്തെ ബ്രസല്‍സ് കടുത്ത ഡിമാന്റുകളില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില് ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് പ്രഖ്യാപിച്ചിരുന്നു. ഡൈവോഴ്സ് ബില്ലില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്നും ഡേവിസ് വ്യക്തമാക്കിയിട്ടുണ്ട്.
74 ബില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യമാണ് ഡേവിസ് സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ, അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നാളെ ആരംഭിക്കുമ്പോള്‍ ബ്രിട്ടണ് എത്ര തുക ഡൈവോഴ്സ് ബില്ലിനായി വകയിരുത്തുമെന്ന് വ്യക്തമാക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡൈവേഴ്സ് ബില്ലില്‍ ബ്രിട്ടണ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ വ്യാപാര ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബ്രിട്ടണുമായി നടത്തരുതെന്ന് യൂണിയനിലെ 27 അംഗ രാജ്യങ്ങള്‍ക്ക് ബര്‍ണിയര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ബ്രെക്സിറ്റിനെ ചൊല്ലി ബ്രിട്ടണ് ഒരു മാജിക്കല്‍ ചിന്ത പുലര്‍ത്തുന്നതിനെ കുറ്റപ്പെടുത്തി ബ്രസല്‍സ് രംഗത്തെത്തിയിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ട് സമാധാന പ്രക്രിയകള്‍ വിലപേശലില്‍ ഉപയോഗപ്പെടുത്താന്‍ മന്ത്രിമാര്‍ ശ്രമിക്കണമെന്നും തീരുമാനം എടുക്കുന്നതുവരെ ബ്രെക്സിറ്റ് പക്ഷാഘാതം പിടിച്ച അവസ്ഥയിലായിരിക്കുമെന്നും യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: