വെമ്പായം: കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ വെമ്പായം ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. സി.ദിവാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ. അശോകന് അദ്ധ്യക്ഷത വഹിച്ചു. കെഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സുബാഷ് ബോസ് ആറ്റുകാല്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ.ചന്ദ്രന് ,എസ്.സനല്‍കുമാര്‍, കിളിമാനൂര്‍ ബാബുക്കുട്ടന്, നേമം വിജയകുമാര്‍, സുഗതകുമാരി, അനീഷ് ജി, എ.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ സമ്മേളനത്തിന്റെ ഉദ്ഘാടനം വേദി സംസ്ഥാന പ്രസിഡന്റ് ഡോ. പ്രമീളാ മഹേഷ് നിര്‍വ്വഹിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: