നാളികേര ദിനാഘോഷം

Sunday 27 August 2017 6:16 pm IST

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 19-ാമത് ലോക നാളികേര ദിനാഘോഷം ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കേന്ദ്രമന്ത്രി രാധാ മോഹന്‍ സിംങ് ഉദ്ഘാടനം ചെയ്യും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു അദ്ധ്യക്ഷത വഹിക്കും. 'ആരോഗ്യപൂര്‍ണ്ണവും സൗഖ്യദായകവുമായ ജീവിതത്തിന് നാളികേരം' എന്നതാണ് ഈ വര്‍ഷത്തെ നാളികേരദിനത്തിന്റെ പ്രമേയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 400 കേരകര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുക്കും. ബോര്‍ഡിനു കീഴിലുള്ള കേരോത്പാദക കമ്പനികളേയും, കേരാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളേയും, കേര കരകൗശല നിര്‍മ്മാതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ടുളള പ്രദര്‍ശന വിപണനമേളയും നാളികേര ദിനത്തോടനുബന്ധിച്ച് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.