തിരുവനന്തപുരം: പുന്നയ്ക്കാമുകള്‍ വാര്‍ഡിലെ അക്ഷയശ്രീ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണാഘോഷത്തിന്റെയും വിപണനമേളയുടെയും ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം 5മണിക്ക് പുലിക്കളി ഘോഷയാത്ര. അംബേദ്ക്കര്‍ റോഡില്‍ നിന്ന് ആരംഭിക്കുന്നു. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം.നാളെ കലാകായിക മത്സരങ്ങള്‍. 29ന് കലാപരിപാടികള്‍. 30ന് വൈകുന്നേരം 7ന് പ്രഭാഷണം. 31ന് വൈകുന്നേരം 7 മണിക്ക് പുഞ്ചിരിമത്സരവും പ്രച്ഛന്നവേഷമത്സരവും. സെപ്റ്റംബര്‍ 1ന് വൈകുന്നേരം 7 മുതല്‍ കരാക്കെഗാനമേള. 2ന് വൈകുന്നേരം 7 മണിക്ക് സമാപനസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: