തിരുവനന്തപുരം: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പുതിയ കിച്ചണ്ബിന്നുകളുടെ വിതരണം പൂജപ്പുര വാര്‍ഡില്‍ ആരംഭിച്ചു.പാതിരപ്പള്ളി റസിഡന്‍സ് അസോസിയേഷനിലുള്ള വീടുകളിലാണ് പൂജപ്പുര വാര്‍ഡിലെ ബിന്നുകളുടെ വിതരണത്തിന് തുടക്കമായത്. ധനകാര്യമന്ത്രി ഡോ.തോമസ്ഐസക്, മേയര്അഡ്വ.വി.കെ.പ്രശാന്ത്, ഹെല്ത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ശ്രീകുമാര്‍,വാര്‍ഡ്കൗണ്‍സിലര്‍ ഡോ.ബി.വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി കിച്ചണ്ബിന്നുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചശേഷമാണ് കിച്ചണ്‍ബിന്‍ വിതരണംചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: