മദര്‍ തെരേസ ജന്മദിനം ആഘോഷിച്ചു

Sunday 27 August 2017 7:00 pm IST

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല സാമൂഹ്യ നീതി വകുപ്പ് അഗതി അനാഥ ദിനാചരണത്തിന്റെ ഭാഗമായി മദര്‍ തെരേസയുടെ ജന്മദിനം ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തില്‍ നടന്നു. മടിക്കൈ പഞ്ചായത്ത് അംഗം ബിജി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഭരതന്‍ അധ്യക്ഷത വഹിച്ചു. ഫാ.അബ്രഹാം പുതുശേരി മുഖ്യപ്രഭാഷണം നടത്തി. സുകുമാരന്‍ പെരിയച്ചൂര്‍, എം.പി.അബ്ദുള്‍റഹിമാന്‍, ഓര്‍ഫനേജ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി എസ്.എ.അബ്ദുള്‍ ഹമീദ് മൗലവി, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.