അമ്പലപ്പുഴ: കുട്ടനാട് എസ്എന്‍ഡിപി യൂണിയന് തെക്കന്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏഴുശാഖയുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്. ചതയ ദിനത്തില്‍ രാവിലെ ചിറയകം ആറ്റുകാവില്‍ നിന്നാരംഭിക്കുന്ന ബൈക്ക് റാലി കച്ചേരി മുക്കില്‍ സമാപിക്കും. 10ന് കരുമാടി 13-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്കായിക കലാ മല്‍സരങ്ങള്‍ നടക്കും.വൈകിട്ട് ഇരട്ടക്കുളങ്ങര, കരുമാടി, കളത്തില്‍ പാലം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര കരുമാടി 13-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ സമാപിക്കും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കുട്ടനാട് എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് പി.പി. മധുസുദനന്‍ ഉദ്ഘാടനം ചെയ്യും. ബി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം ടി.പുരുഷോത്തമന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: