ചേര്‍ത്തല: വാരനാട് വാസ്കോയുടെ അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റ് സപ്തംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടക്കും. വാരനാട്ടുള്ള ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മല്‍സരം നടക്കുന്നത്. കേരളത്തിലെ പ്രമുഖ ടീമുകള്‍ക്കൊപ്പം തമിഴ്നാട്ടില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളും പങ്കെടുക്കും. ഒന്നിന് വൈകിട്ട് 6.30ന് തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ സമ്മേളനവും ഹരിദാസ് ഇന്ദീവരം ടൂര്‍ണമെന്റും ഉദ്ഘാടനം ചെയ്യും. സജി ആന്റണി, വെള്ളിയാകുളം പരമേശ്വരന്, എ.കെ. പ്രസന്നന് എന്നിവര്‍ പ്രസംഗിക്കും. ഏഴിന് വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം ടൗണ്‍ റോട്ടറി ക്ലബ് പ്രസിഡന്റ് വര്ഗീസ്ചാക്കോ ഉദ്ഘാടനം ചെയ്യും. സിഐ വി.പി മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും. വിജയികള്‍ക്ക് കെ. പി. നടരാജന് സമ്മാനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: