കാരക്കസ്: വെനസ്വല തെക്കന്‍ കാരക്കസിലെ യേര് ജയിലിലുണ്ടായ കലാപത്തില്‍ 25 പേര് മരിച്ചു. 43 പേര്‍ക്കു പരുക്കേറ്റ്. രണ്ടു മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണു കലാപമായി മാറിയത്. തടവുകാരെ കാണാനെത്തിയ ബന്ധുക്കളും കലാപത്തില്പ്പെട്ടു. മ
രിച്ചവരിലൊരാള് സന്ദര്‍ശകനാണ്. 14 സന്ദര്‍ശകര്‍ക്കും പരുക്കേറ്റു. ജയിലിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. അതേ സമയം മരണസംഖ്യ സംബന്ധിച്ചു സ്ഥിരീകരണം നല്കാന് അധികൃതര്‍ തയാറായിട്ടില്ല.
14,000 തടവുകാരെ പാര്‍പ്പിക്കാനാകുന്ന ജയിലില്‍ 44,000 പേരെ കുത്തിനിറച്ചിരിക്കുകയാണ്. അതിനാല്‍ ഇവിടെ സംഘര്‍ഷങ്ങളും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: