തോട്ടപ്പള്ളി ഹാര്‍ബര്‍ മണലൂറ്റ് കേന്ദ്രമായി

Sunday 27 August 2017 9:17 pm IST

അമ്പലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ മണലൂറ്റ് കേന്ദ്രമായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന വാഗ്ദാനം തട്ടിപ്പെന്ന് വിവരാവകാശ രേഖ. മണല്‍നീക്കം ചെയ്യുന്നതിന് അനുകൂല നിലപാട് എടുത്താല്‍ മൂന്നു മാസത്തിനുള്ളില്‍ ഹാര്‍ബര്‍ വികസനത്തിനു തുടക്കമിടുമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ചന്‍ നല്‍കിയ ഉറപ്പാണ് തട്ടിപ്പാണെന്ന് തെളിഞ്ഞത്. ഹാര്‍ബര്‍ വികസനത്തിന് 77 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതുപയോഗിച്ച് താന്‍ മുന്‍കൈ എടുത്ത് ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എന്നുമായിരുന്നു ചിത്തരഞ്ജന്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ 77.72 കോടിയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി മത്സ്യബന്ധന തുറമുഖ വകുപ്പ് സര്‍ക്കാരിനു നല്‍കുകയും ഇത് ഭരണാനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടേയുള്ളൂ എന്നാണ് വിവരാവകാശ പ്രകാരം സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചത്. എന്നാല്‍ പി.പി. ചിത്തരഞ്ജന്‍ മത്സ്യത്തൊഴിലളി പ്രതിനിധികള്‍ക്ക് നല്‍കിയത് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടെന്നും മൂന്നു മാസത്തിനുള്ളില്‍ ഹാര്‍ബര്‍ വികസനം ആരംഭിക്കുമെന്നുമുള്ള ഉറപ്പായിരുന്നു. തുടര്‍ന്ന് കരിമണല്‍ ഖനനവിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്നും ധീവരസഭാ കരയോഗങ്ങള്‍ പിന്‍വാങ്ങുകയും മൂന്നുമാസത്തക്ക് പ്രക്ഷോഭം ആരംഭിക്കേണ്ട എന്നു തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഉറപ്പു നല്‍കി മൂന്നുമാസമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഹാര്‍ബര്‍ വികസനം തുടങഅങാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് സംശയത്തിന് ഇട നല്‍കിക്കഴിഞ്ഞു. നിലവില്‍ ഐആര്‍ഇയുടെ പേരില്‍ സ്വകാര്യ ലോബികള്‍ക്ക് കരിമണല്‍ കടത്തി നല്‍കുന്നതായി പരാതി ഉയര്‍ന്നിരിക്കെയാണ് മണലൂറ്റ് കേന്ദ്രമായി തോട്ടപ്പള്ളി തുറമുഖം മാറിയത്. കോടികളുടേ കരിമണലാണ് ഇവിടെ നിന്നും ഐആര്‍ഇ കടത്തുന്നത്. ഇതിന്റെ ഏജന്റുമാരായി സിപിഎം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലൂടെ കരിമണല്‍ ഖനനം ആരംഭിക്കാന്‍ മത്സ്യത്തൊഴിലാളികളില്‍ സമ്മര്‍ദ്ദം ചെലുത്തിയത് എന്ന ആരോപണം ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.