ജാമ്യത്തിലിറങ്ങി മോഷണം; പ്രതി അറസ്റ്റില്‍

Sunday 27 August 2017 9:28 pm IST

  ചെറുതോണി: മോഷണക്കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തി അറസ്റ്റിലായി. മുരിക്കാശ്ശേരി ഗൗരിസിറ്റി സ്വദേശി നടുവത്താനിയില്‍ ബെന്നിയെയാണ് (28) കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുന്‍പ് കഞ്ഞിക്കുഴി പെരിയാര്‍വാലി പുല്‍പ്രയില്‍ ജോയിയുടെ വീട്ടില്‍ നിന്നും 21 കിലോ കുരുമുളക് മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കരിമ്പനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. മോഷ്ടിച്ച കുരുമുളക് മുരിക്കാശ്ശേരിയിലെ ഒരു കടയില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം മുരിക്കാശ്ശേരിയിലെ ഒരു വീട്ടില്‍ നിന്നും സമാനമായ രീതിയില്‍ കുരുമുളക് മോഷ്ടിച്ച കേസിലാണ് ജയിലിലായത്. അടുത്തകാലത്താണ് ജയിലില്‍ നിന്നും മോചിതനായത്. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.