തൊടുപുഴ: ഗണേശോത്സവ ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന് വരുന്ന അഞ്ചാമത് ഗണേശോത്സവത്തിന് ഇന്ന് സമാപനം . തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പ്രധാന വേദിയായും തൊടുപുഴ താലൂക്കിലെ 12 ക്ഷേത്രങ്ങള്‍ ഉപവേദികളായും നടക്കുന്ന ഗണേശോത്സവത്തിന്റെ നിമഞ്ജന ഘോഷയാത്ര ഇന്ന് നടക്കും.
12 ക്ഷേത്രങ്ങളില്‍ നിന്നും വൈകിട്ട് 4ന് മഹാ നിമഞ്ജന ശോഭായാത്ര പുറപ്പെടും. തുടര്‍ന്ന് നഗരം ചുറ്റിയെത്തുന്ന ശോഭായാത്ര 6.30ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവില്‍ എത്തിച്ചേരും. 6.45 ന് ക്ഷേത്രത്തിന്റെ കടവിലാണ് വിഗ്രഹ നിമഞ്ജനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: