ന്യൂദല്‍ഹി: ഐസ്ക്രീം അട്ടിമറി കേസില്‍ വി.എസ് സുപ്രീംകോടതിയില്‍ എതിര് സത്യവാങ്മൂലം നല്കി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തനിക്ക് ലഭ്യമാക്കണമെന്ന് സത്യവാങ്മൂലത്തില്‍ വി.എസ് ആവശ്യപ്പെട്ടു. നേരത്തെ ലഭിച്ചത് ഭാഗികമായ റിപ്പോര്‍ട്ട് മാത്രമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
മുഴുവന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണം നീതിപൂര്‍വ്വമാണോ എന്ന് പറയാന്‍ കഴിയൂ എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കേസിന്റെ അനുബന്ധരേഖകള്‍ കൂടി ലഭ്യമാക്കണം. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിപ്പകര്‍പ്പുകളും ലഭ്യമാക്കണമെന്നും വി.എസ് പ്രത്യേകം ആവശ്യപ്പെടുന്നു.
റിപ്പോര്‍ട്ട് ലഭിക്കാന്‍ വിഎസ്സിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: