കണമല: കണമല മുക്കംപ്പെട്ടി വീട്ടില്‍ നിന്നും വീണ്ടും രാജവെമ്പാലയെ പിടികൂടി. ഇത്തവണ അരുവിക്കര വട്ടക്കുന്നില്‍ സണ്ണിയുടെ വീട്ടില്‍ കയറിയ രാജവെമ്പാലയെയാണ് വാവാ സുരേഷ് എത്തി പിടികൂടിയത്.ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. വീട്ടിലെ പൂച്ച വ്യത്യസ്ഥമായി ശബ്ദം ഉണ്ടാക്കുന്നതു കണ്ട് സണ്ണിയുടെ ഭാര്യ അമ്മിണി നടത്തിയ തിരച്ചിലിലാണ്സെറ്റിയുടെ കീഴില്‍ രാജവെമ്പാലയെ കണ്ടത്. വിവരമറിഞ്ഞ് പ്ലാച്ചേരിയില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്ന് വാവാ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും വാവാ സുരേഷ് പന്ത്രണ്ട് മണിയോടെ വീട്ടിയിലെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ ഭാഗത്ത് വച്ച് രാജവെമ്പാലയെ പിടികൂടിയിരുന്നു.വാവാ സുരേഷ് പിടികൂടുന്ന നൂറ്റി പതിനാറാമത്തെ രാജവെമ്പാലയാണിത്. ചാക്കിലാക്കിയ രാജവെമ്പാലയെ ളാഹ രാജാമ്പാറ വനത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: