കോട്ടയം: ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികളും ബസ്സുടമകളും തമ്മിലുളള ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി. കഴിഞ്ഞ വര്‍ഷത്തെ ബോണസ് തുകയില്‍ 500 രൂപയുടെ വര്‍ദ്ധനവാണ് അനുവദിച്ചിട്ടുളളത്. ഒരു വര്‍ഷം സര്‍വ്വീസുളള തൊഴിലാളികള്‍ക്ക് ഉത്സവബത്തയായി 2000 രൂപ ലഭിക്കും. ജില്ലാ ലേബര്‍ ഓഫീസര്‍ ആര്. ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലുടമ പ്രതിനിധികളായ റ്റി.ജെ ജോസഫ്, കെ.എസ് സുരേഷ്, പി. കെ ബൈജു, ജോസുകുട്ടി തോമസ്, തങ്കച്ചന് വാലേല്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച് സന്തോഷ് പോള്‍,കെ.ജി.ഗോപകുമാര്‍,എല്‍.ഷാജി,കെ.കെ.ഷാജി, പി.ജെ. വര്‍ഗ്ഗീസ്,പി. കെ സ്കറിയ, സാബു കാരയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 31-നകം ബോണസ്് വിതരണം പൂര്‍ത്തിയാക്കുമെന്ന്് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.എസ്്്.സുരേഷ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: