കൊടുങ്ങൂര്‍: ബാലഗോകുലത്തിന്റെ ആഭ്യമുഖ്യത്തില്‍ കൊടുങ്ങൂരില്‍ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ഗീതാ മന്ദിറില്‍ നടന്നു .മേജര്‍ കൊടുങ്ങൂര്‍ ദേവി ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസര്‍ പ്രസന്നകുമാറിന് ,ആഘോഷ സമതി പ്രസിഡന്റ് ഇആര്‍ പ്രസന്നകുമാര്‍ നോട്ടീസ് കൈമാറിയാണ് പ്രകാശന കര്‍മ്മം നടത്തിയത് .ബാലഗോകുലം താലുക്ക് സമതി അധ്യക്ഷന്‍ ടി ജി പ്രദീപ് കുമാര്‍ ,ആഘോഷ#് പ്രമുഖ് വിഷ്ണു സുരേഷ് ,ആര്‍എസ്എസ് മണ്ഡല് കാര്യവഹ് ദീപേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .സെപ്തംബര്‍ 12 ന് പന്ത്രണ്ട് സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വൈകിട്ട് കൊടുങ്ങൂര്‍ കവലയില്‍ സംഗമിച്ചു മഹാ ശോഭായാത്രയായി ക്ഷേത്രാങ്കണത്തില്‍ എത്തും . വര്‍ണ്ണാഭമായ ഉറിയടിയും നടക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: