ഇത്തിത്താനം: സെന്റ് ജോണ്‍സ് ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ഓണം ആഘോഷിച്ചു.കുട്ടികളുടെ ഓണക്കളികളും മത്സരങ്ങളും ഓണസദ്യയും നടന്നു. രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും ചേര്‍ന്നാണ് സദ്യഒരുക്കിയത്. പൊന്‍പുഴ ഗ്രാമത്തിലേക്ക് ഓണത്തപ്പന് വരവേല്‍പ്പും ഒരുക്കിയിരുന്നു.ഓണാഘോഷ പരിപാടികള്‍ ഓണസദ്യക്ക് അരിഇട്ട് പഞ്ചായത്ത് മെമ്പര്‍ ബി ആര് മഞ്ജീഷ് ഉത്ഘാടനം ചെയ്തു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിശിഷ്ഠ വ്യക്തിത്വങ്ങളും പങ്കെടുത്തു.ദിവസംമുഴുവന്‍ നീണ്ടു നിന്ന പരിപാടികള്‍ക്ക് പിടി എ പ്രസിഡന്റ് രാജു ആനാരില്‍,പ്രധാനഅദ്ധ്യാപിക സീതാലക്ഷ്മി, അദ്ധ്യാപികയായ ശ്രീരേഖ തുടങ്ങിയവര്‍നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: