കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്റിലെ ബസ്സുകളുടെ പാര്‍ക്കിംഗ് പരിഷ്ക്കാരത്തിന്റെ ഭാഗമായി സിസിടിവി ക്യാമറ സ്ഥാപിക്കും. രാത്രിയിലും ദൃശ്യങ്ങള്‍ വ്യക്തമായി ലഭിക്കുന്ന നൈറ്റ് വിഷന്‍ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട്രോള് റൂമില്‍ ലഭിക്കത്തക്ക വിധമാകും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ബസ്സുകള്ക്കിടെയില്പ്പെട്ട് വീട്ടമ്മ മരിച്ച സാഹചര്യത്തില്‍ പോലീസ് വിളിച്ച് ചേര്‍ത്ത ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തില്‍ സ്റ്റാന്റിലെ ബസ്സുകളുടെ പാര്‍ക്കിംഗിലും വ്യത്യാസം വരുത്താനും തീരുമാനിച്ചു. ഇത് ബുധനാഴ്ച മുതല്‍ നിലവില്‍ വരും. പരിഷ്ക്കാരമനുസരിച്ച് ബസ്സുകള്‍ പഴയതുപോലെ ബസ് ടെര്മിനിലിനോട്് ചേര്‍ന്നു പാര്‍ക്ക് ചെയ്യും.
ബസ്സുകളുടെ പാര്‍ക്കിംഗ് സ്ഥലത്ത് 45 ഡിഗ്രി ചരിച്ച് മാര്‍ക്കിങ്ങുകള്‍ വരയ്ക്കും. നാറ്റ് പാക്ക് നിര്‍ദ്ദേശമനുസരിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. ബസ് കയറി വരുന്ന ഭാഗത്തെ അനധികൃത പാര്‍ക്കിങും വിവിധ കടകള്‍ വച്ചിരിക്കുന്ന അനധികൃത ബോര്‍ഡുകളും നീക്കം ചെയ്യും. ബസ്സുകള്‍ കടന്ന് പോകുന്നതിന് തടസ്സമായി നില്ക്കുന്ന എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം പോലീസ് സംഘം ബസ് സ്റ്റാന്റില്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: